
Prathibha R. K
Articles
-
2 months ago |
ruralindiaonline.org | kavitha Muralidharan |P. Sainath |Prathibha R. K
"എല്ലാ വർഷവും ബഡ്ജറ്റിനെ ചുറ്റിപ്പറ്റിയുണ്ടാകുന്ന ഈ കോലാഹലം ഞങ്ങളുടെ ജീവിതത്തിൽ ചെറിയ മാറ്റമെങ്കിലും ഉണ്ടാക്കുമോ?" രണ്ട് മക്കളുടെ അമ്മയായ കെ. നാഗമ്മ ചോദിക്കുന്നു. 2007-ൽ, സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ ഭർത്താവ്മരണപ്പെട്ടതിന് പിന്നാലെ സഫായി കർമചാരി ആന്ദോളൻ എന്ന സംഘടനയുടെ ഭാഗമായ നാഗമ്മഇപ്പോൾ അതിന്റെ കൺവീനറായി പ്രവർത്തിക്കുകയാണ്. അവരുടെ മൂത്ത മകളായ ഷൈല നഴ്‌സായി ജോലിചെയ്യുന്നു; ഇളയ മകൾ ആനന്ദിയ്ക്ക് താത്കാലിക സർക്കാർ ജോലിയുണ്ട്.
-
2 months ago |
ruralindiaonline.org | Amir Malik |Swadesha Sharma |Prathibha R. K
കോവിഡ് 19 മഹാമാരി പടർന്നുപിടിച്ച കാലത്ത്, ഹരിയാനയിൽനിന്ന് തന്റെ സ്വദേശമായ, ഉത്തർ പ്രദേശിലെ മഹാരാജ്‌ഗഞ്ചിലേയ്ക്ക് തനിച്ച്, ദുരന്തപൂർണ്ണമായ യാത്ര നടത്തേണ്ടിവന്നത്സുനിതാ നിഷാദിന് ഇന്നും ഓർമ്മയുണ്ട്. അന്ന്, യാതൊരു മുന്നറിയിപ്പുമില്ലാതെദേശവ്യാപകമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ഇത്തരത്തിൽ പാലായനം ചെയ്യേണ്ടിവന്നലക്ഷക്കണക്കിന് കുടിയേറ്റത്തൊഴിലാളികളിൽ ഒരാളായിരുന്നു സുനിത.
-
Dec 17, 2024 |
ruralindiaonline.org | M. Kumar |Prathibha R. K
ഓരോ തവണ ഞാൻ എന്റെ ആളുകളുടെ മരണത്തെക്കുറിച്ച് എഴുതാൻശ്രമിക്കുമ്പോഴും, ശ്വാസമൊഴിഞ്ഞുപോയ ജഡം പോലെ എന്റെ മനസ്സ് ശൂന്യമാകും. നമുക്ക് ചുറ്റുമുള്ള ലോകം ഇത്രകണ്ട് വികസനം കൈവരിച്ചിട്ടുംഇന്നും നമ്മുടെ സമൂഹം തോട്ടിത്തൊഴിലാളികളുടെ ജീവന് യാതൊരു വിലയും കൽപ്പിക്കുന്നില്ലെന്നതാണ് വാസ്തവം.
-
Dec 9, 2024 |
ruralindiaonline.org | Sarbajaya Bhattacharya |Priti David |Prathibha R. K
മർഹായ് മാതാ ക്ഷേത്രത്തിന്റെ അകത്തേയ്ക്ക് പ്രവേശിക്കുന്നമിക്ക വിശ്വാസികൾക്കും, നാലടി മാത്രം പൊക്കമുള്ള അതിന്റെ വാതിലിലൂടെ കടക്കുമ്പോൾചെറുതായെങ്കിലും ഒന്ന് തല കുനിക്കേണ്ടിവരും. ഇനി അതല്ലെങ്കിൽക്കൂടിയും, രോഗസൗഖ്യം നൽകുന്ന ദേവതയോടുള്ള ആരാധനയാൽ മർഹ ഗ്രാമത്തിൽനിന്നുംചുറ്റുവട്ടത്തുനിന്നും ക്ഷേത്രത്തിലെത്തുന്ന നൂറുകണക്കിന് ഭക്തർസമാദരപൂർവ്വം ഇവിടെ തല കുമ്പിടുന്നു. "നിങ്ങളുടെ കുടുംബത്തിൽ ആരെങ്കിലും രോഗബാധിതരാണെങ്കിൽ, ഇവിടെ വന്ന് ഭഗവതിയോട് പ്രാർത്ഥിച്ചാൽ മതി," ബാബു സിംഗ് പറയുന്നു.
-
Nov 25, 2024 |
ruralindiaonline.org | Arshdeep Arshi |Priti David |Prathibha R. K
"ഇവിടത്തെ സ്ഥിതി നരകതുല്യമാണ്." കാശ്മീരാ ബായ് തന്റെ ഗ്രാമത്തിലൂടെ ഒഴുകുന്ന ബുഡ്ഡ നാല എന്നജലാശയത്തെക്കുറിച്ച് പറഞ്ഞുതുടങ്ങി. ബായിയുടെ വീട്ടിൽനിന്ന് വെറും നൂറ് മീറ്റർഅകലെവെച്ച് സത്‌ലജ് നദിയിൽ പതിക്കുന്ന ബുഡ്ഡ നാല, വ്യവസായികമാലിന്യങ്ങൾ കലരുന്നതിനാൽ മലിനീകരിക്കപ്പെട്ടിരിക്കുകയാണ്. പണ്ടൊരുകാലത്ത് തെളിനീർ ഒഴുകിയിരുന്ന ഈ നദിയിൽനിന്ന് ആളുകൾകുടിവെള്ളം ശേഖരിച്ചിരുന്നെന്ന് ഇപ്പോൾ നാല്പതുകളുടെ അവസാനത്തിലെത്തിയ ബായ്ഓർത്തെടുക്കുന്നു.
Try JournoFinder For Free
Search and contact over 1M+ journalist profiles, browse 100M+ articles, and unlock powerful PR tools.
Start Your 7-Day Free Trial →